സ്കൂള്‍ രേഖകള്‍ തിരുത്തുന്നതിനുള്ള അധികാരം ഹെഡ് മാസ്റ്റര്‍മാര്‍ക്ക് നല്‍കിയതിന്റെ Circular Proceedigs Application ഫോം .....

ON LINE DATE OF BIRTH CORRECTION APPLICATION

ആമുഖം

എറണാകുളം ജില്ലയില്‍ കണയന്നൂര്‍ താലൂക്കില്‍പ്പെട്ട എടയ്‌ക്കാട്ടുവയല്‍ പഞ്ചായത്തിലെ ഏക ഹൈസ്‌ക്കൂളാണ്‌ വെളിയനാട്‌ സെന്റ്‌ പോള്‍സ്‌ ഹൈസ്‌കൂള്‍. മലങ്കര കാത്തോലിക്കാസഭ മൂവാറ്റുപുഴ രൂപതയുടെ കീഴിലുള്ള ഈ സ്‌കൂള്‍ 1937-ല്‍ സ്ഥാപിതമായി. വെളിയനാട്ടില്‍ ഒരു സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയില്‍ ഇന്നത്തെ സൊസൈറ്റി പ്രവര്‍ത്തിക്കുന്ന പഴയ കെട്ടിടത്തില്‍ ലോവര്‍ സെക്കന്ററി സ്‌കൂളായി പ്രവര്‍ത്തിച്ചുവരുമ്പോള്‍ തിരുവല്ല രൂപതാദ്ധ്യക്ഷനായിരുന്ന മാര്‍ സേവറിയോസ്‌ തിരുമേനിയാണ്‌ സഭയ്‌ക്കുവേണ്ടി സ്‌കൂള്‍ വാങ്ങിയത്‌. ശ്രീ. കുര്യന്‍ തളിയച്ചിറയില്‍ നിന്ന്‌ സ്‌കൂള്‍ വാങ്ങിയതിനുശേഷം ഇന്നു കാണുന്ന സ്ഥലത്ത്‌ പുതിയ കെട്ടിടങ്ങളും പള്ളിയും പണി കഴിപ്പിക്കുകയാണുണ്ടായത്‌. പിറവം പള്ളി വികാരി ജേക്കബ്ബ്‌ തൈക്കാട്ടിലച്ചന്‍, കൂട്ടപ്ലാക്കില്‍ കുഞ്ഞുവര്‍ക്കി, പെരിങ്ങേലില്‍ ജോസഫ്‌ സാര്‍, ശ്രീ. ടി.ജെ. പീറ്റര്‍ സാര്‍ എന്നിവരുടെ ഉത്സാഹത്താല്‍ 1942 ല്‍ പണികള്‍ പൂര്‍ത്തിയാക്കി. 1948 ല്‍ തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ഈവാനിയോസ്‌ തിരുമേനി വെളിയനാട്‌ സന്ദര്‍ശിക്കുകയും ഈ സ്‌കൂള്‍ ഒരു ഹൈസ്‌കൂളാക്കി ഉയര്‍ത്തുന്നതിന്‌ അനുമതി തരികയും ചെയ്‌തു. 1948-49 അദ്ധ്യയനവര്‍ഷം മുതല്‍ ഹൈസ്‌കൂളായി പ്രവര്‍ത്തിച്ചുതുടങ്ങി. 1952 ല്‍ ആദ്യ ബാച്ച്‌ എസ്‌.എസ്‌.എല്‍.സി പഠനം പൂര്‍ത്തിയാക്കി പിറവം എം.എസ്‌.എം. ഐ.ടി.സി യുടെ സ്ഥാപകനായ റവ. ഫാ. ചാക്കോ ഇലവുംപറമ്പില്‍ ആദ്യബാച്ചില്‍പ്പെട്ട വിദ്യാര്‍ത്ഥിയായിരുന്നു. ഈ വിദ്യാലയത്തില്‍ നിന്നും പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഇന്ന്‌ ലോകത്തിന്റെ വിവിധഭാഗങ്ങളിലായി എഞ്ചിനീയര്‍മാര്‍, ഡോക്‌ടര്‍മാര്‍, ശാസ്‌ത്രജ്ഞന്മാര്‍, ഐ.പി.എസ്‌ ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്‌. പാഠ്യ പാഠ്യേതര രംഗങ്ങളില്‍ ഈ വിദ്യാലയം മികവ്‌ പുലര്‍ത്തുന്നുണ്ട്‌. 2003 മാര്‍ച്ചില്‍ നടന്ന എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ 581 മാര്‍ക്ക്‌ വാങ്ങിയ അഖിലരാജ്‌ സംസ്ഥാനതലത്തില്‍ എട്ടാം റാങ്ക്‌ നേടി. 2004-05 അധ്യയനവര്‍ഷത്തില്‍ പിറവം ഉപജില്ലാ കലോത്സവം ഈ സ്‌കൂളില്‍ വച്ച്‌ നാടിന്റെ ഉത്സവമാക്കി നടത്തുകയുണ്ടായി. 2002-03 അധ്യയനവര്‍ഷം സ്‌കൂള്‍ വികസനസമിതി ലോക്കല്‍ മാനേജര്‍ പഞ്ഞിക്കാട്ടിലച്ചന്റെ നേതത്വത്തില്‍ സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തി മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മനോഹരമായ ഗ്രൗണ്ട്‌, നിര്‍മ്മാണത്തിന്റെ അവസാനഘട്ടത്തിലാണിപ്പോള്‍.