സ്കൂള്‍ രേഖകള്‍ തിരുത്തുന്നതിനുള്ള അധികാരം ഹെഡ് മാസ്റ്റര്‍മാര്‍ക്ക് നല്‍കിയതിന്റെ Circular Proceedigs Application ഫോം .....

ON LINE DATE OF BIRTH CORRECTION APPLICATION

Friday, September 30, 2011

ഗുരുവന്ദനം നടത്തി. വെളിയനാടു് സെന്റ് പോള്‍സ് ഹൈസ്ക്കൂള്‍പ്ലാറ്റിനം ജൂബിലിയാഘോഷത്തിന്റെ ഭാഗമായി ഗുരുവന്ദനം നടത്തി. ലോക്കല്‍മാനേജര്‍ ഫാ.പൗലോസ് കിഴക്കനേടത്തു് അദ്ധ്യക്ഷനായിരുന്നു.സ്കൂള്‍ കോര്‍പ്പറേറ്റു് മാനേജര്‍മോണ്‍. ഐസക്കു് കോച്ചേരില്‍ യോഗം ഉദ്ഘാടനം ചെയ്തു. മുപ്പതോളം പൂര്‍വാദ്ധ്യാപകര്‍ ചടങ്ങില്‍ പങ്കെടുത്തു. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ജനപ്രതിനിധികളും പ്രിയപ്പെട്ട ഗുരുനാഥന്മാരെ പൊന്നാടയണിയിച്ചു.ജില്ലാപഞ്ചായത്തംഗം അഡ്വ.ജൂലി സാബു, ബ്ളോക്ക് സ്റ്റാന്‍ന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സന്ധ്യ രത്നാകരന്‍, വാര്‍ഡു മെമ്പര്‍ എം.സി സജികുമാര്‍ തുടങ്ങിയ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഗുരുനാഥന്മാരുടെ അനുഗ്രഹം വാങ്ങാന്‍ എത്തിയിരുന്നു.അഡ്വ.ജൂലി സാബു, പിറ്റി.എ. .പ്രസിഡന്റ് ററി.കെ പ്രഭാഷ്, ഹെഡ് മാസ്‍റ്റര്‍ റ്റി.ഏ. മാത്യൂസ് , സ്റ്റാഫ് സെക്രട്ടറി കെ.പി.ശ്രീകുമാര്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി. ആദ്യകാല ഗുരുനാഥന്മാരായ എം .റ്റി. എബ്രഹാം, റ്റി.യു. ജോര്‍ജ്ജ്,.പി.കെ ദേവരാജന്‍ എന്നിവര്‍ മറുപടി പറഞ്ഞു.
                  1937 ല്‍ സ്കള്‍ തുടങ്ങിയപ്പോള്‍അദ്ധ്യാപകനായി ചേര്‍ന്ന റ്റി,ജെ. പീറ്റര്‍മുതല്‍ അടുത്തകാലത്തു് റിട്ടയര്‍ ചെയ്ത മറിയക്കുട്ടിടീച്ചര്‍ വരെയുള്ലളവര്‍ഓര്‍മ്മകള്‍ പുതുക്കാന്‍ എത്തിയിരുന്ന. തൊണ്ണൂറിന്റെ പടി കടന്ന പീറ്റര്‍ സാര്‍ സ്വയം കാറോടിച്ചു് പ്രസരിപ്പോടെ എത്തിയപ്പോള്‍ കൂട്ടുകാര്‍ക്കു അത്യുത്സാഹമായി.പഴയ ക്ലാസ്സുറൂമിലും സ്റ്റാഫ്റൂമിലും ഓടിയെത്തിയവര്‍ക്കു് വലിയ മാറ്റങ്ങള്‍ കാണുവാന്‍ കഴിഞ്ഞില്ല.പണ്ടു് സ്കൂള്‍ കെട്ടിടത്തിനു് കല്ലും ഓടും ചുമന്ന പൂര്‍വവിദ്യാര്ത്ഥികള്‍ ഇന്നത്തെ കുട്ടികള്‍ക്കു് കൗതുകമായി. പുത്രനോടൊപ്പം പ്രായത്തിന്റെ അവശതകള്‍ മറന്നെത്തിയ മത്തായി സാറിന്റെ വരവു് പ്രിയ ശിഷ്യര്‍ക്കു് വികാരനിര്‍ഭരമായകൂടിക്കാഴ്ചയ്ക്ക് ഇടം നല്‍കി. സ്റ്റേറ്റ് അവാര്ഡു വാങ്ങിയിട്ടുള്ല എം.റ്റി എബ്രഹാം സാര്‍ പണ്ട് സ്കൂള്‍ വാട്ടര്‍ ടാങ്കു് പൊട്ടി വെള്ളം പാഞ്ഞു വന്നതും ബോംബു് വീണാല്‍ തകരാത്ത ഇപ്പോഴത്തെ ടാങ്കു് പണിത കഥ പറഞ്ഞതും സദസ്സില്‍ ചിരി വിടര്‍ത്തി. പഴയ വിദ്യാര്‍ത്ഥികളെ പെട്ടെന്നു് തിരിച്ചറിയാന്‍ ഗുരുക്കന്മാര്‍ക്കു് കഴിഞ്ഞതു് പുത്തന്‍ തലമുറയ്ക്കു വിസ്മയമായി..കളഭം ചാര്‍ത്തിയും ആരതിയുഴിഞ്ഞും പൂക്കള്‍ തൂകിയും ഗുരൂഭൂതരുടെ അനുഗ്രഹം തേടി

No comments:

Post a Comment