രോഗപ്രതിരോധം: നാടിനെ തൊട്ടുണര്‍ത്തി സന്ദേശയാത്ര
Posted on: 24 Sep 2011
പിറവം: മഞ്ഞപ്പിത്തമടക്കമുള്ള രോഗങ്ങള്‍നാട്ടില്‍ പടരുമ്പോള്‍
എടക്കാട്ടുവയലില്‍ ജാഗ്രതാസന്ദേശയാത്ര നടത്തി. ഗ്രാമപഞ്ചായത്തും തൊട്ടൂര്‍
ആരക്കുന്നം പ്രാഥമികാരോഗ്യകേന്ദ്രങ്ങളും വെളിയനാട് ഗവ. യുപി, വെളിയനാട്
സെന്റ് പോള്‍സ് സ്‌കൂളുകളും പരിപാടിക്കു് നേതൃത്ത്വം നല്‍കി.വെളിയനാടു്
സെന്റ് പോള്‍സ്ഹൈസ്കൂളിലെ എന്‍.സി.സി ,.ഗൈഡ്,
ഹെല്‍ത്തു്ക്ലബ്ബ്,സീഡ്,ഹരിതസേന അംഗങ്ങള്‍ രോഗപ്രതിരോധ സന്ദേശങ്ങളടങ്ങിയ
ലഘുലേഖകള്‍ വിതരണം ചെയ്യുകയും ബോധവത്കരണപരിപാടികള്‍ സംഘടിപ്പിക്കുകയും
ചെയ്തു.
പ്രധാനകവലകളിലും തൊഴിലാളി കേന്ദ്രങ്ങളിലും ബോധവത്കരണ യോഗങ്ങള്‍
നടത്തി.സെന്‍റ്പോള്‍സ് ഹൈസ്കൂളില്‍ ഹെഡ് മാസ്റ്റര്‍ റ്റി.ഏ.
മാത്യൂസു്,ഹെല്‍ത്തു് ഇന്‍സ്പെക്ടര്‍ മേഴ്സി,റാണി.എന്‍ ജോസഫു് എന്നിവര്‍
ബോധവത്കരണസന്ദേശം നല്‍കി.
വെളിയനാട് ഗവ. യുപി സ്‌കൂളില്‍നിന്നാരംഭിച്ച യാത്ര ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് കെ.ആര്‍. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. തൊട്ടൂര്‍ ഗവ.
ആസ്പത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ദീപ രോഗപ്രതിരോധ സന്ദേശം നല്‍കി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി പീറ്റര്‍, അംഗങ്ങളായ ബിജു തോമസ്,
എംസി സജികുമാര്‍, റീജ ജോര്‍ജ്, പി.ടി. ജേക്കബ്, വി.എന്‍. ഗോപി, എം. ആശിഷ്,
ജൂലിയ ജെയിംസ്, ലിസി സണ്ണി, ലിജി സജി, ലത രാജേന്ദ്രന്‍, ബാബു പൗലോസ്
എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment