04-01-2011വെളിയനാട് സെന്റ് പോള്‍സ് ഹൈസ്കൂളിന്റെ പ്ലാറ്റിനം ജൂബിലീ ആ ഘോഷങ്ങ ളോടനുബന്ധിച്ചു സ്വാഗത സംഘം രൂപികരിച്ചു 1937 .ല്‍ സ്ഥാപിതമായ സ്കൂളിന്റെ ആഘോഷ പരിപാടികള്‍ അടുത്ത അധ്യായന വര്‍ഷമാണ് നടക്കുന്നത് സ്വാഗത സംഘം രൂപികരണ യോഗം ഇടക്കാട്ടുവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ആര്‍ ജയകുമാര്‍ ഉദ്ഘാടനും ചെയതു സ്കൂള്‍ ലോകല്‍ മാനേജര്‍ ഫാ .പൗലോസ് കിഴക്കിനെടത്ത് അധ്യക്ഷത വഹിച്ചു പ്രധാനാധ്യാപകന്‍ ടി എ മാത്യൂസ് ,സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി ലിസ്സാമ്മ ജോര്‍ജ് ,പി,ടി.എ പ്രസിഡണ്ട് ടി .കെ പ്രഭാഷ്,ആര്‍ ബി നായര്‍ ,കെ ജെ ജോണി ,സ്റ്റാഫ് സെക്രട്ടറി കെ പി ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു .പരിപാടിയോട്നുബന്ധിച്ചു പൂര്‍വ വിദ്യാര്‍ഥി സംഗമം ഗുരുവന്ദനം ,വിവിധ സെമിനാറുകള്‍ എക്സിബിഷനുകള്‍ കലാ സാംസ്‌കാരിക സമ്മേളനങ്ങള്‍ എന്നിവ നടക്കും .പഠനത്തില്‍ മിടുക്കരായ 75 കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പും ഏര്‍പ്പെടുത്തും
സ്വാഗത സംഘം മുഖ്യ രക്ഷാധികാരിയായി ഏബ്രഹാം മാര്‍ യൂലിയോസ് മെത്രാപോലീത്ത യെയും . ചെയര്‍മാനായി സ്കൂള്‍ കോര്‍പ്പറേറ്റ് മാനേജര്‍ മോണ്‍ .ഐസക് കോച്ചേരില്‍ .ടി എ മാത്യൂസ് ജനറല്‍ കണ്‍വീനർ, എന്നിവരടങ്ങുന്ന 101അംഗ സമിതിയെ തിരഞ്ഞെടുത്തു .
I am proud of my school.
ReplyDelete