സ്കൂള്‍ രേഖകള്‍ തിരുത്തുന്നതിനുള്ള അധികാരം ഹെഡ് മാസ്റ്റര്‍മാര്‍ക്ക് നല്‍കിയതിന്റെ Circular Proceedigs Application ഫോം .....

ON LINE DATE OF BIRTH CORRECTION APPLICATION

Tuesday, December 27, 2011

പൂര്‍വ വിദ്യാര്‍ത്ഥികള്‍ വീണ്ടും ഒരുമിച്ചു കൂടിയപ്പോള്‍

2001 മാര്‍ച്ചു് SSLC ബാച്ചിലെ കുട്ടികള്‍ പ്ലാറ്റിനം ജൂബിലി നിറവില്‍ നില്‍ക്കുന്ന വിദ്യാലയ തിരുമുറ്റത്തു് വീണ്ടും ഒത്തുകൂടി.24-12-2011-ല്‍ നടത്തിയ സംഗമക്കാഴ്ചകള്‍

Tuesday, December 20, 2011

രോഗപ്രതിരോധം: നാടിനെ തൊട്ടുണര്‍ത്തി സന്ദേശയാത്ര Posted on: 24 Sep 2011 പിറവം: മഞ്ഞപ്പിത്തമടക്കമുള്ള രോഗങ്ങള്‍നാട്ടില്‍ പടരുമ്പോള്‍ എടക്കാട്ടുവയലില്‍ ജാഗ്രതാസന്ദേശയാത്ര നടത്തി. ഗ്രാമപഞ്ചായത്തും തൊട്ടൂര്‍ ആരക്കുന്നം പ്രാഥമികാരോഗ്യകേന്ദ്രങ്ങളും വെളിയനാട് ഗവ. യുപി, വെളിയനാട് സെന്റ് പോള്‍സ് സ്‌കൂളുകളും പരിപാടിക്കു് നേതൃത്ത്വം നല്‍കി.വെളിയനാടു് സെന്റ് പോള്‍സ്ഹൈസ്കൂളിലെ എന്‍.സി.സി ,.ഗൈഡ്, ഹെല്‍ത്തു്ക്ലബ്ബ്,സീഡ്,ഹരിതസേന അംഗങ്ങള്‍ രോഗപ്രതിരോധ സന്ദേശങ്ങളടങ്ങിയ ലഘുലേഖകള്‍ വിതരണം ചെയ്യുകയും ബോധവത്കരണപരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു. പ്രധാനകവലകളിലും തൊഴിലാളി കേന്ദ്രങ്ങളിലും ബോധവത്കരണ യോഗങ്ങള്‍ നടത്തി.സെന്‍റ്പോള്‍സ് ഹൈസ്കൂളില്‍ ഹെഡ് മാസ്റ്റര്‍ റ്റി.ഏ. മാത്യൂസു്,ഹെല്‍ത്തു് ഇന്‍സ്പെക്ടര്‍ മേഴ്സി,റാണി.എന്‍ ജോസഫു് എന്നിവര്‍ ബോധവത്കരണസന്ദേശം നല്‍കി. വെളിയനാട് ഗവ. യുപി സ്‌കൂളില്‍നിന്നാരംഭിച്ച യാത്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. തൊട്ടൂര്‍ ഗവ. ആസ്​പത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ദീപ രോഗപ്രതിരോധ സന്ദേശം നല്‍കി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി പീറ്റര്‍, അംഗങ്ങളായ ബിജു തോമസ്, എംസി സജികുമാര്‍, റീജ ജോര്‍ജ്, പി.ടി. ജേക്കബ്, വി.എന്‍. ഗോപി, എം. ആശിഷ്, ജൂലിയ ജെയിംസ്, ലിസി സണ്ണി, ലിജി സജി, ലത രാജേന്ദ്രന്‍, ബാബു പൗലോസ് എന്നിവര്‍ നേതൃത്വം നല്‍കി. 

Friday, December 9, 2011

മുല്ലപ്പെരിയാര്‍ .ഐക്യദാര്‍ഢ്യപ്രതിജ്ഞ

വെളിയനാട് സെന്റ് പോള്‍സ് ഹൈസ്ക്കൂള്‍,ഗവ.യു.പി.സ്ക്കൂള്‍,ഗ്രാമീണവായനശാല സംയുക്താഭിമുഖ്യത്തില്‍ മനുഷ്യച്ചങ്ങല, സാഹാര്‍ദ്ദപ്രതിജ്ഞ എന്നിവ നടന്നു.

Monday, October 3, 2011

വെളിയനാടു് സെന്റ് പോള്‍സു് ഹൈസ്കൂള്‍ സ്കൂള്‍ കലോത്സവം

വെളിയനാടു് സെന്റ് പോള്‍സു് ഹൈസ്കൂള്‍ സ്കൂള്‍ കലോത്സവം ഒക്ടോബര്‍ 3,4 തീയതികളില്‍ നടന്നു.സ്റ്റാഫു് സെക്രട്ടറി കെ.പി. ശ്രീകുമാര്‍ അദ്ധ്യക്ഷനായിരുന്നു.പ്രധാനാധ്യാപകന്‍ ശ്രീ റ്റി.എ. മാത്യൂസു് സ്വാഗതം പറഞ്ഞു.സംഗീതാധ്യാപിക റ്റി.കെ വിദ്യാവതി ടീച്ചര്‍ കലോത്സവം ഉദ്ഘാടനം ചെയ്തു.ഗാന്ധി ,നെഹൃ.പട്ടേല്‍, പ്രസാദു് ഹൗസുകളായി 51 ഇനങ്ങളില്‍ മത്സരം നടന്നു. ഗാന്ധി ഹൗസിലെ കുട്ടികള്‍ ഓവറോള്‍ ചാമ്പ്യന്മാരായി.ലോക്കല്‍ മാനേജര്‍ ഫാ.പൗലോസു് കിഴക്കനേടത്തു് ട്രോഫികള്‍ വിതരണം ചെയ്തു.

Friday, September 30, 2011

ഗുരുവന്ദനംVELIYANAD ST.PAULS HS PLATINUM JUBILEE

ഗുരുവന്ദനം നടത്തി. വെളിയനാടു് സെന്റ് പോള്‍സ് ഹൈസ്ക്കൂള്‍പ്ലാറ്റിനം ജൂബിലിയാഘോഷത്തിന്റെ ഭാഗമായി ഗുരുവന്ദനം നടത്തി. ലോക്കല്‍മാനേജര്‍ ഫാ.പൗലോസ് കിഴക്കനേടത്തു് അദ്ധ്യക്ഷനായിരുന്നു.സ്കൂള്‍ കോര്‍പ്പറേറ്റു് മാനേജര്‍മോണ്‍. ഐസക്കു് കോച്ചേരില്‍ യോഗം ഉദ്ഘാടനം ചെയ്തു. മുപ്പതോളം പൂര്‍വാദ്ധ്യാപകര്‍ ചടങ്ങില്‍ പങ്കെടുത്തു. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ജനപ്രതിനിധികളും പ്രിയപ്പെട്ട ഗുരുനാഥന്മാരെ പൊന്നാടയണിയിച്ചു.ജില്ലാപഞ്ചായത്തംഗം അഡ്വ.ജൂലി സാബു, ബ്ളോക്ക് സ്റ്റാന്‍ന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സന്ധ്യ രത്നാകരന്‍, വാര്‍ഡു മെമ്പര്‍ എം.സി സജികുമാര്‍ തുടങ്ങിയ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഗുരുനാഥന്മാരുടെ അനുഗ്രഹം വാങ്ങാന്‍ എത്തിയിരുന്നു.അഡ്വ.ജൂലി സാബു, പിറ്റി.എ. .പ്രസിഡന്റ് ററി.കെ പ്രഭാഷ്, ഹെഡ് മാസ്‍റ്റര്‍ റ്റി.ഏ. മാത്യൂസ് , സ്റ്റാഫ് സെക്രട്ടറി കെ.പി.ശ്രീകുമാര്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി. ആദ്യകാല ഗുരുനാഥന്മാരായ എം .റ്റി. എബ്രഹാം, റ്റി.യു. ജോര്‍ജ്ജ്,.പി.കെ ദേവരാജന്‍ എന്നിവര്‍ മറുപടി പറഞ്ഞു.
                  1937 ല്‍ സ്കള്‍ തുടങ്ങിയപ്പോള്‍അദ്ധ്യാപകനായി ചേര്‍ന്ന റ്റി,ജെ. പീറ്റര്‍മുതല്‍ അടുത്തകാലത്തു് റിട്ടയര്‍ ചെയ്ത മറിയക്കുട്ടിടീച്ചര്‍ വരെയുള്ലളവര്‍ഓര്‍മ്മകള്‍ പുതുക്കാന്‍ എത്തിയിരുന്ന. തൊണ്ണൂറിന്റെ പടി കടന്ന പീറ്റര്‍ സാര്‍ സ്വയം കാറോടിച്ചു് പ്രസരിപ്പോടെ എത്തിയപ്പോള്‍ കൂട്ടുകാര്‍ക്കു അത്യുത്സാഹമായി.പഴയ ക്ലാസ്സുറൂമിലും സ്റ്റാഫ്റൂമിലും ഓടിയെത്തിയവര്‍ക്കു് വലിയ മാറ്റങ്ങള്‍ കാണുവാന്‍ കഴിഞ്ഞില്ല.പണ്ടു് സ്കൂള്‍ കെട്ടിടത്തിനു് കല്ലും ഓടും ചുമന്ന പൂര്‍വവിദ്യാര്ത്ഥികള്‍ ഇന്നത്തെ കുട്ടികള്‍ക്കു് കൗതുകമായി. പുത്രനോടൊപ്പം പ്രായത്തിന്റെ അവശതകള്‍ മറന്നെത്തിയ മത്തായി സാറിന്റെ വരവു് പ്രിയ ശിഷ്യര്‍ക്കു് വികാരനിര്‍ഭരമായകൂടിക്കാഴ്ചയ്ക്ക് ഇടം നല്‍കി. സ്റ്റേറ്റ് അവാര്ഡു വാങ്ങിയിട്ടുള്ല എം.റ്റി എബ്രഹാം സാര്‍ പണ്ട് സ്കൂള്‍ വാട്ടര്‍ ടാങ്കു് പൊട്ടി വെള്ളം പാഞ്ഞു വന്നതും ബോംബു് വീണാല്‍ തകരാത്ത ഇപ്പോഴത്തെ ടാങ്കു് പണിത കഥ പറഞ്ഞതും സദസ്സില്‍ ചിരി വിടര്‍ത്തി. പഴയ വിദ്യാര്‍ത്ഥികളെ പെട്ടെന്നു് തിരിച്ചറിയാന്‍ ഗുരുക്കന്മാര്‍ക്കു് കഴിഞ്ഞതു് പുത്തന്‍ തലമുറയ്ക്കു വിസ്മയമായി..കളഭം ചാര്‍ത്തിയും ആരതിയുഴിഞ്ഞും പൂക്കള്‍ തൂകിയും ഗുരൂഭൂതരുടെ അനുഗ്രഹം തേടി

Friday, August 12, 2011

ലഹരി വിരുദ്ധ സെമിനാര്‍ നടത്തി


അഡ്വ. ചാര്‍ളി പോള്‍ ക്ലാസ്സെടുക്കുന്നു.

ലഹരി വിരുദ്ധ സെമിനാര്‍ നടത്തി 
സംസ്ഥാന എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ വെളിയനാട് സെന്റ്‌ പോള്‍സ് ഹൈസ്കൂളില്‍
മദ്യം, മയക്കുമരുന്ന്, പാന്‍ മസാല ,പുകവലി എന്നിവക്കെതിരെ ലഹരിവിരുദ്ധ
 ബോധവല്‍ക്കരണ സെമിനാര്‍ നടത്തി.
എക്സൈസ്‌ ഡെപ്യൂട്ടി കമ്മിശനര്‍  കെ ,മോഹനന്‍, സെമിനാര്‍ ഉദ്ഘാടനം ചെയ്തു
. ഹെഡ് മാസ്റ്റര്‍ റ്റി .എ .മാത്യൂസ്‌ അധക്ഷത വഹിച്ചു.
കെ. സി. ബി.സി.മദ്യ വിരുദ്ധ സമിതി പ്രസിഡണ്ട്‌ അഡ്വ.  ചാര്‍ളി പോള്‍ ക്ലാസ്സ്‌ നായിച്ചു.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഹയ സിന്ദ് ആന്റണി ,റേഞ്ച് ഓഫീസര്‍ രേമേഷ് ലാല്‍ ,സ്റ്റാഫ്‌ സെക്രട്ടറി കെ.പി.ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.റാണി എന്‍ ജോസഫ്‌ നന്ദി പറഞ്ഞു.

Wednesday, August 10, 2011


സീഡ്,ഹരിത,കൃഷിത്തോട്ടം

വാഴക്കൃഷിവിളവെടുപ്പു്



Monday, February 28, 2011

വിളംബര ജാഥ

ജൂബിലിയോട നുബന്ധിച്  വിളംബര ജാഥ നടത്തി

Tuesday, February 1, 2011

പ്ലാറ്റിനം ജൂബിലീ വിളംബര സൈക്കിള്‍ റാലി നടത്തി

28-01-വെളിയനാട്  സെന്റ്‌ പോള്‍സ്  ഹൈസ്കൂളിന്റെ പ്ലാറ്റിനം ജൂബിലീ ആ ഘോഷങ്ങള്‍ക്കു തുടക്കം കുറിച്പ്ലാറ്റിനം ജൂബിലീ വിളംബര സൈക്കിള്‍  റാലി  നടത്തി   സ്കൂള്‍ അരംഭിച് 75 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ 75 സുവര്‍ണ വര്‍ഷങ്ങ ളുടെ പ്രതീകമായി 75 NCC കേഡ്റ്റുകള്‍ സാമൂഹ്യ ബോധവല്കരണ കാര്‍ഡു മേന്തിയാണ് സൈക്കിള്‍  റാലിയില്‍ അണി നിരന്നത്  ഇടക്കാട്ടുവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌  കെ  ആര്‍ ജയകുമാര്‍  ഉദ്ഘാടനും ചെയതു മുന്‍ അധ്യാപകന്‍ ടി .ജെ.പീറ്റര്‍ തളിയച്ചിറ ഫ്ലാഗ്ഓഫ്‌ ചെയ്തു

Wednesday, January 12, 2011

സ്വാഗത സംഘം രൂപികരിച്ചു :04-01-2011

04-01-2011വെളിയനാട്  സെന്റ്‌ പോള്‍സ്  ഹൈസ്കൂളിന്റെ പ്ലാറ്റിനം ജൂബിലീ ആ ഘോഷങ്ങ ളോടനുബന്ധിച്ചു സ്വാഗത സംഘം രൂപികരിച്ചു  1937   .ല്‍ സ്ഥാപിതമായ സ്കൂളിന്റെ ആഘോഷ പരിപാടികള്‍ അടുത്ത അധ്യായന വര്‍ഷമാണ്‌  നടക്കുന്നത്  സ്വാഗത സംഘം രൂപികരണ യോഗം ഇടക്കാട്ടുവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌  കെ  ആര്‍ ജയകുമാര്‍  ഉദ്ഘാടനും ചെയതു  സ്കൂള്‍ ലോകല്‍  മാനേജര്‍ ഫാ .പൗലോസ്‌ കിഴക്കിനെടത്ത്   അധ്യക്ഷത വഹിച്ചു പ്രധാനാധ്യാപകന്‍ ടി എ മാത്യൂസ്‌ ,സീനിയര്‍ അസിസ്റ്റന്റ്‌ ശ്രീമതി ലിസ്സാമ്മ ജോര്‍ജ് ,പി,ടി.എ പ്രസിഡണ്ട്‌ ടി .കെ പ്രഭാഷ്,ആര്‍ ബി നായര്‍ ,കെ ജെ ജോണി ,സ്റ്റാഫ്‌ സെക്രട്ടറി കെ പി ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു .പരിപാടിയോട്നുബന്ധിച്ചു   പൂര്‍വ വിദ്യാര്‍ഥി സംഗമം ഗുരുവന്ദനം ,വിവിധ സെമിനാറുകള്‍ എക്സിബിഷനുകള്‍  കലാ സാംസ്‌കാരിക സമ്മേളനങ്ങള്‍ എന്നിവ നടക്കും .പഠനത്തില്‍ മിടുക്കരായ 75 കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പും ഏര്‍പ്പെടുത്തും 
 സ്വാഗത സംഘം മുഖ്യ രക്ഷാധികാരിയായി  ഏബ്രഹാം മാര്‍ യൂലിയോസ് മെത്രാപോലീത്ത യെയും  . ചെയര്‍മാനായി സ്കൂള്‍ കോര്‍പ്പറേറ്റ് മാനേജര്‍ മോണ്‍ .ഐസക്  കോച്ചേരില്‍ .ടി എ മാത്യൂസ്‌ ജനറല്‍ കണ്‍വീനർ, എന്നിവരടങ്ങുന്ന 101അംഗ സമിതിയെ തിരഞ്ഞെടുത്തു .