മൂവാറ്റുപുഴ: കുട്ടികളുടെ ഘോഷയാത്രയിലാണ് കലോത്സവത്തിന്റെ ഭംഗിയെന്ന് ഒരിക്കല്‍ക്കൂടി ഏവരും സമ്മതിച്ചു. ആവേശവും സന്തോഷവും പകര്‍ന്ന് നൂറുകണക്കിന് കുട്ടികള്‍ നഗരഹൃദയത്തിലൂടെ കടന്നുപോയി. അറിവിന്റെയും സാങ്കേതിക ജ്ഞാനത്തിന്റെയും നേര്‍ക്കാഴ്ചകള്‍ക്കൊപ്പം മനുഷ്യദുരയുടെ ഭീഷണികളും കുട്ടികള്‍ ഘോഷയാത്രയില്‍ അവതരിപ്പിച്ചു.
കൊച്ചുകുട്ടികളുടെ കലാരൂപങ്ങളും അഴകുവിരിയിച്ച വേഷവിധാനങ്ങളും നാടന്‍കലാരൂപങ്ങളുമെല്ലാം ഘോഷയാത്രയില്‍ നിരന്നു.
അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവവും കുട്ടികള്‍ നിശ്ചലദൃശ്യമായി അവതരിപ്പിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു. 28 സംസ്ഥാനങ്ങളിലെയും വേഷമണിഞ്ഞ കുട്ടികളും ദേശീയപതാകയുടെ ഓരോ നിറങ്ങളായി ഓരോ സംഘം കുട്ടികള്‍ അണിനിരന്നതും കാഴ്ചയായി. എന്‍ഡോസള്‍ഫാന്‍ ദുരിതം, കമ്പ്യൂട്ടര്‍-സൈബര്‍ അതിപ്രസരം കുട്ടികളുടെ ജീവിതത്തില്‍ നടത്തുന്ന കടന്നുകയറ്റം, ബലൂണ്‍ വിസ്മയങ്ങള്‍, ചിത്രശലഭക്കാഴ്ചയായി മാറിയ കൊച്ചുകുട്ടികള്‍, നാടന്‍ കലാരൂപങ്ങള്‍ ഘോഷയാത്രകളില്‍ എന്നും മുറതെറ്റാതെ എത്തുന്ന ഭാരതാംബ തുടങ്ങിയ ദൃശ്യങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു.

കൃത്യതയും സമയനിഷ്ഠയും പാലിച്ച ഘോഷയാത്ര മൂവാറ്റുപുഴ ഗവ. മോഡല്‍ എച്ച്എസ്എസ് മൈതാനിയില്‍ നിന്നാണ് സമ്മേളന നഗരിയായ ടൗണ്‍ ഹാളിലെത്തിയത്. കുട്ടികള്‍ക്ക് അലച്ചിലില്ലാതെ ഘോഷയാത്ര ഒരുക്കിയതും ഉദ്ഘാടന സമ്മേളനം സമയത്തുതുടങ്ങി അവസാനിപ്പിച്ചതും സംഘാടന മികവായി.
No comments:
Post a Comment