നാള്‍ തോറുമെന്നെ ബലിയായി നല്‍കി ഞാന്‍
നല്ല പാഠങ്ങള്‍ പഠിച്ചു.
നന്‍മയും നര്‍മവും നനവാര്‍ന്ന കണ്ണീരു-
മെന്നിലൂടാരോ കുറിച്ചു.
എന്നിലൂടക്ഷരം ജനിച്ചൂ അന്നെന്റെ
ആദ്യദിനം കുറിച്ചു.
വീരഗാഥ, കഥകള്‍ നിങ്ങളോടോതുവാനാ-
യുധമായി ഞാന്‍ വീണ്ടും.
ആ ചുടുചോരതന്‍ ഗന്ധവും പൂവിന്‍-
സുഗന്ധവും കാട്ടാറിന്‍ കളകളനാദവും
അമ്മ പിഞ്ചോമനതന്‍ വാത്സല്യ സ്നേഹവും
വാനവും കടലും കരയുമങ്ങനെ
എന്തൊക്കയോ ഞാനറിഞ്ഞൂ.
അതിലുപരി യെന്നായുസ്സും ഞാനറിയുന്നൂ
അതു നഷ്ടമല്ലെന്റെ ജീവിതത്തില്‍.
സഖീ,
എന്നാല്‍ ജനിച്ചൊരാ വാക്കുകള്‍ വാക്യങ്ങള്‍
എന്റെ സ്മരണകളാകും
അന്ത്യമില്ലൊന്നിനും നാശവും വരികില്ല-
താണെന്റെ ജന്മത്തിന്‍ മഹത്വം
പാഠം കുറിക്കുവാന്‍ ഞാന്‍ വേണമതിലൂടെ
ഞാനുമോരോന്നും പഠിച്ചൂ...
വിദ്യ നേടി ഞാന്‍ വിജയമാര്‍ന്നപ്പൊഴോ
മരണത്തിന്‍ ദൂതനെനിക്കയച്ചൂ
കാലമേനിന്നുടെ ഏടുകളില്‍ ഞാന്‍
കാറ്റായി എന്നും തഴുകിനില്‍ക്കും,
അക്ഷരമായ് ഞാന്‍ ജ്വലിച്ചു നില്‍ക്കും.
വിടതരും മുമ്പു ഞാനൊന്നുചോദിച്ചോട്ടെ,
ഇന്നീ മരണത്തിന്‍ ശിക്ഷവിധിക്കുവാന്‍
എന്തായിരുന്നു ഞാന്‍ ചെയ്തകുറ്റം?
അറിവു പകരുവാനായുധമായതോ?
അറിയാത്തതെല്ലാമറിഞ്ഞതാണോ?
വിടതരൂ എന്റെ യോദ്ധാവേ...
ഇന്നു വിടതരൂ എന്റെ മാതാവേ
വിടതരൂ കാലമേ..... വിടതരൂ ലോകമേ....
ഏവര്‍ക്കുമെന്‍ നമസ്ക്കാരം.
ഈ കവിത എഴുതിയ സജ്മ ഗോവിന്ധിനു ആശംസകള്‍ വീണ്ടും എഴുതുമല്ലോ..
ReplyDelete