സ്റ്റെല്ലാ ജോര്‍ജിനുവേണ്ടി ശ്രീ കെ. പി. ശ്രീകുമാര്‍ സമ്മാനങ്ങള്‍ ഏറ്റുവാങ്ങുന്നു |
സ്റ്റെല്ലാ ജോര്‍ജിന' സ്കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ ട്രോഫി സമ്മാനിക്കുന്നു |
വെളിയനാട് സെന്റ് പോള്‍സ് ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥിനി കുമാരി സ്റ്റെല്ലാ ജോര്‍ജ്, ജോര്‍ജ് കുന്നപ്പിള്ളി സ്മാരക പ്രസംഗമത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പത്തിനും പതിനേഴിനും ഇടയ്ക്ക് പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. ആയിരം രൂപയും പ്രശസ്തിപത്രവും ട്രോഫിയും അടങ്ങിയതാണ് ഈ അവാര്‍ഡ്. സ്റ്റെല്ലാ ജോര്‍ജിനുവേണ്ടി പ്രസംഗപരിശീലകനും സ്റ്റാഫ് സെക്രട്ടറിയുമായി ശ്രീ കെ. പി. ശ്രീകുമാര്‍ സമ്മാനങ്ങള്‍ ഏറ്റുവാങ്ങി.
No comments:
Post a Comment